LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജസ്റ്റിസ്.രഞ്ജന്‍ ഗൊഗോയ് രാജ്യസഭാംഗമായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ഡല്‍ഹി: രാജ്യസഭാ അംഗമായി രാഷ്ട്രപതി രാംനാഥ് കൊവിന്ദ് നാമനിദ്ദേശം നടത്തിയ മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11- മണിക്ക് സത്യപ്രതിജ്ഞ നടക്കുമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ നവംബറില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി വിരമിച്ച  രഞ്ജന്‍ ഗൊഗോയ്, വിരമിച്ച ശേഷം രാജ്യസഭാ അംഗമാകുന്ന ആദ്യത്തെ ചീഫ് ജസ്റ്റിസ് ആണ്.

ഇതിനിടെ  ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭാ അംഗമായി നാമനിദ്ദേശം ചെയ്ത നടപടിയെ വിമര്‍ശിച്ചുകൊണ്ട് നിയമരംഗത്തുള്ളവരും മുന്‍ ന്യായാധിപന്മാരും രാഷ്ട്രീയ പാര്‍ട്ടികളും ഇതിനകം രംഗത്തു വന്നു കഴിഞ്ഞു. എന്നാല്‍ സത്യപ്രതിജ്ഞക്ക് ശേഷം ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടി പറയുമെന്ന നിലപാടിലാണ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്.

Contact the author

national desk