LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാം

ഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരിലെ ക്ലാസ്സ്‌ ബി,  ക്ലാസ്സ്‌ സി വിഭാഗങ്ങള്‍ക്ക് വീട്ടിലിരുന്നു ജോലി ചെയ്യാമെന്നു കാണിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കേന്ദ്ര പേഴ്സണല്‍ മന്ത്രാലയമാണ് ജീവനക്കാര്‍ക്ക് മുന്‍പാകെ പുതിയ നിര്‍ദ്ദേശം മുന്നോട്ടു വെച്ചിരിക്കുന്നത്. കൊറോണയുടെ മൂന്നാം ഘട്ടമായ സാമൂഹ്യ വ്യാപനം തടയുക എന്ന ലക്‌ഷ്യം മുന്‍ നിര്‍ത്തിയാണ് മേല്‍ വിഭാഗങ്ങളില്‍ പെട്ട 50 ശതമാനം ജീവനക്കാര്‍ മാത്രം ഓഫീസുകളില്‍ ഹാജരായാല്‍ മതി എന്ന് നിഷ്കര്‍ഷിച്ചിരിക്കുന്നത്. 

കൊറോണയുടെ മൂന്നാം ഘട്ടമായ സാമൂഹ്യവ്യാപന ഘട്ടം ഏറെ അപകടകരമായ സമയമാണ്.വലിയൊരു വിഭാഗം ആളുകളിലേക്ക്‌ രോഗം പകരാന്‍ സാധ്യതയുള്ള ഈ ഘട്ടത്തെ എങ്ങനെ നേരിടാം എന്ന ആസൂത്രണ ത്തിലാണ് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍. ഫലപ്രദമായി ഈ ഘട്ടത്തെ നേരിടാനായില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നാണ് ആരോഗ്യ മേഖലയില്‍ നിന്നുള്ളവര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇതിന്‍റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ശേഖരിച്ച് പരിശോധിച്ച 850 - ഓളം  സാമ്പിളുകളുടെ ഫലം നെഗറ്റീവാണ് എന്നത് വലിയ ആശ്വാസം പകര്‍ന്നിട്ടുണ്ട്. എന്നിരുന്നാലും മുന്‍കരുതലുകള്‍ കര്‍ശനമാക്കാന്‍ തന്നെയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനം  




Contact the author

national desk