LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ആയുഷ്‌കാലം മുഴുവന്‍ വെളളത്തില്‍ ജീവിക്കുന്ന മനുഷ്യര്‍

കാട്ടിലും മരുഭൂമിയിലുമെല്ലാം ജീവിക്കുന്ന മനുഷ്യരെ നമുക്കറിയാം. എന്നാല്‍ ജീവിതകാലം മുഴുവന്‍ കടലില്‍ ജീവിക്കുന്നവരെക്കുറിച്ച് കേട്ടിട്ടുണ്ടോ? കേള്‍ക്കുമ്പോള്‍ അവിശ്വസനീയമായി തോന്നുമെങ്കിലും സംഭവം സത്യമാണ്. ഇന്തോനേഷ്യയിലും ഫിലിപ്പീന്‍സിലുമുളള 'ബജാവോസ്' എന്ന ഗോത്രത്തിലെ മനുഷ്യരാണ് അവരുടെ ജീവിതകാലം മുഴുവന്‍ ജലത്തിനുമുകളില്‍ കഴിയുന്നത്.

ഈ മനുഷ്യര്‍ക്ക് ഒരു രാജ്യത്തും പൗരത്വമില്ല. അതുകൊണ്ടുതന്നെ ഇവര്‍ക്ക് പ്രത്യേക അവകാശങ്ങളുമില്ല. പ്രത്യേക അവകാശങ്ങളൊന്നുമില്ലാതെ ജീവിക്കുന്നവരായതിനാല്‍ ഇവര്‍ തലമുറകളായി കടലിലെ വേട്ടയാടല്‍ ഒന്നുകൊണ്ടുമാത്രമാണ് ജീവിക്കുന്നത്. ഏതെങ്കിലുമൊരു രാജ്യത്തിന്റെ ഭാഗമല്ലാത്തതിനാല്‍ ഇവരുടെ കുട്ടികള്‍ക്ക് സര്‍ക്കാര്‍ സ്‌കൂളുകളില്‍ അഡ്മിഷന്‍ ലഭിക്കില്ല. സര്‍ക്കാര്‍ ജോലികളും ആനുകൂല്യങ്ങളും ഒന്നും ലഭിക്കില്ല.

ലാന്റ് ബജാവു അല്ലെങ്കില്‍ സീ ബജാവു എന്നും ഇവര്‍ അറിയപ്പെടുന്നു. കടല്‍ നാടോടികള്‍, കടല്‍ വേട്ടക്കാര്‍ എന്നും ഈ ഗോത്രവിഭാഗത്തിലുളളവരെ വിളിക്കാറുണ്ട്. സമുദ്രത്തിനു നടുവിലുണ്ടാക്കിയ വീടുകളിലാണ് ഇവര്‍ താമസിക്കുക. പരമ്പരാഗതമായി രൂപകല്‍പ്പന ചെയ്ത വീടുകളാണ് അവരുടേത്. കുടിവെളളം, വിറക്, ധാന്യങ്ങള്‍ തുടങ്ങിയവയെല്ലാം കരയില്‍ നിന്നാണ് ഇവര്‍ വാങ്ങാറുളളത്.

ഇവരുടെ മരണവും വിവാഹവുമെല്ലാം വ്യത്യസ്തമായാണ് നടക്കുക. വധുവിനെ മുഖത്ത് അരിപ്പൊടിയും ചുണ്ടില്‍ ചായവുമെല്ലാം തേച്ച് കരയില്‍ തയാറാക്കിയ പായയിലിരുത്തും. പാട്ടും നൃത്തവുമെല്ലാമുണ്ടാകും. അതിനുശേഷം വരനും പിതാവും ചെന്ന് വധുവിനെ ബോട്ടില്‍ കടലിലേക്ക് കൊണ്ടുപോകും.

Contact the author

Entertainment Desk

Recent Posts

Web Desk 1 year ago
Lifestyle

നായ്ക്കളെ ശാന്തരാക്കാൻ ശാസ്ത്രീയ സംഗീതം സഹായിക്കുമെന്ന് പഠനം

More
More
Health Desk 3 years ago
Lifestyle

എന്താണ് മങ്കിപോക്സ്? രോഗ ലക്ഷണങ്ങള്‍ എന്തെല്ലാം?

More
More
Web Desk 3 years ago
Lifestyle

വരന്‍ വേണ്ട, പക്ഷേ വധുവാകണം; സ്വയം വിവാഹം ചെയ്യാനൊരുങ്ങി യുവതി

More
More
Web Desk 3 years ago
Lifestyle

ലോകത്തിലെ ഏറ്റവും വിലയുളള കാപ്പി ആനപ്പിണ്ടത്തില്‍ നിന്ന്‌

More
More
Web Desk 3 years ago
Lifestyle

പച്ചകുത്തുമ്പോള്‍ ഓര്‍ക്കുക മായ്ക്കാന്‍ വലിയ വില നല്‍കേണ്ടിവരും

More
More
Web Desk 4 years ago
Lifestyle

കള പറിക്കല്‍ ചില്ലറ പണിയല്ല

More
More