പെൻഷകാരായ അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും 1000 രൂപയാണ് ഓണത്തോടനുബന്ധിച്ച് പ്രത്യേക ധനസഹായം അനുവദിക്കുന്നത്. ഇതിനാവശ്യമായ തുക കേരള അങ്കണവാടി വർക്കേഴ്സ് ആന്റ് ഹെൽപ്പേഴ്സ് ക്ഷേമനിധി ബോർഡ് അക്കൗണ്ടിൽ നിന്നും തത്ക്കാലം വഹിക്കുന്നതിനും അനുമതി നൽകിയിട്ടുണ്ട്