ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസ് പ്രതികളെ വിട്ടയച്ച ഗുജറാത്ത് സര്‍ക്കാര്‍ നടപടിക്കെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവരുന്നത്. പതിനാല് വര്‍ഷത്തെ ജയില്‍വാസം, പ്രായം, കുറ്റകൃത്യത്തിന്റെ സ്വഭാവം, ജയിലിലെ പെരുമാറ്റം എന്നിവ കണക്കിലെടുത്ത് സ്വാതന്ത്ര്യദിനത്തിലാണ് പ്രതികളെ മോചിപ്പിച്ചത്.
യുഗോസ്ലാവിയയിലും റഷ്യയിലും സംഭവിച്ചതുപോലെ ഹിന്ദുത്വ ദേശീയതയ്ക്ക് ഇന്ത്യയെ ചെറിയ കഷണങ്ങളാക്കി തകർക്കാൻ കഴിയും. എന്നാൽ ആത്യന്തികമായി നരേന്ദ്ര മോദിയെയും ബിജെപിയുടെ ഫാസിസത്തെയും ഇന്ത്യൻ ജനത ചെറുത്ത് തോല്‍പ്പിക്കാന്‍ അധികം സമയം വേണ്ടിവരില്ല