ബുര്കിനാ ഫാസോയില്‍ ഭീകരാക്രമണം; 132 പേർ കൊല്ലപ്പെട്ടു
ഇസ്ലാമിക ഭീകരര്‍ നിരന്തരം ആക്രമിക്കുന്ന വടക്കന്‍ ആഫ്രിക്കന്‍ രാജ്യമാണ് ബുര്കിനാ ഫാസോ. കഴിഞ്ഞ ദിവസം രാത്രിയാണ് ഗ്രാമീണ മേഖലയായ സോൽഹാനില്‍ ഭീകരര്‍ ആക്രമണം നടത്തിയത്. വീടുകളും ചെറുകടകളും ഉള്‍പ്പടെ ഒരു പ്രദേശമാകെ കത്തിച്ചാമ്പലായി.