വിമാനത്താവളത്തിന് തത്വത്തില്‍ അനുമതി തേടി കേരളം അടുത്തിടെ വ്യോമയാന മന്ത്രാലയത്തെ സമീപിച്ചിരുന്നു. വിമാനത്താവളവുമായി ബന്ധപ്പെട്ട സ്‌കെച്ചും ലൊക്കേഷന്‍ മാപ്പും വ്യോമയാന മന്ത്രാലയത്തിന് കൈമാറുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വ്യോമയാന മന്ത്രാലയം ഡി.ജി.സി.എയുടെയും എയര്‍പോര്‍ട്ട്‌സ് അതോറിറ്റിയുടെയും അഭിപ്രായം തേടിയത്.