സംസ്ഥാനത്തെ ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ എണ്ണം 225 ആയി
രോഗലക്ഷണം കുറഞ്ഞതോ, ഇല്ലാത്തതോ ആയ രോഗികളെ പരിചരിക്കുന്നതിനാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. ഇത്രയും സി എഫ് എൽ ടി സി കളിലായി 32979 ബെഡുകളാണ് ഒരുക്കിയിട്ടുള്ളത്. അതിൽ 19478 ബെഡുകളിൽ ഇപ്പോൾ രോഗികളെ ചികിത്സയ്ക്കായി അഡ്മിറ്റ് ചെയ്തിട്ടുണ്ട്.