ഭക്ഷ്യക്കിറ്റ് വിതരണം തുടരും; 50 ലക്ഷം കുടുംബങ്ങള്‍ക്ക് 10 കിലോ അരി
ഭക്ഷ്യക്കിറ്റ് വിതരണം തുടരുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതുവരെ 5.5 കോടി ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തു. 50 ലക്ഷം കുടുംബങ്ങള്‍ക്ക് 10 കിലോ അരി നല്‍കും. നീല, വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 15 രൂപ നിരക്കില്‍ 10 കിലോ അരി നല്‍കും