മസാല ബോണ്ട് വിതരണവുമായി ബന്ധപ്പെട്ട് ഇ ഡി നടത്തുന്ന അന്വേഷണത്തിലെ തുടർ നടപടികൾ സ്റ്റേ ചെയ്യണം എന്നായിരുന്നു കിഫ്‌ബിയുടെ ആവശ്യം. പണം വന്നത് നിയമവിരുദ്ധമായിട്ടയാണെന്ന് പറയാൻ കഴിയില്ലെന്നും കിഫ്‌ബി കോടതിയില്‍ പറഞ്ഞു. ഇ ഡിയുടെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും സംസ്ഥാനത്തെ വികസന പ്രവര്‍ത്തനത്തെ തടസപ്പെടുത്താനാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും കിഫ്ബി നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.
കിഫ്ബിയുമായി ബന്ധപ്പെട്ട ഇ.ഡി. അന്വേഷണത്തിന് ഏകദേശം ഒരുവര്‍ഷത്തെ പഴക്കമുണ്ട്. കേരളം, ഫെമ ലംഘനം അടക്കമുള്ളവ നടത്തി സംസ്ഥാനത്തേക്ക് പണം കൊണ്ടുവരുന്നെന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമനാണ് ആദ്യം ആരോപണം ഉന്നയിച്ചത്
Original reporting. Fearless journalism. Delivered to you.