കെ സ്വിഫ്റ്റ് ഏകജാലകം വഴി സംസ്ഥാനത്തിന് ഏഴായിരം കോടിരൂപയുടെ നിക്ഷേപം; 2,547 സംരംഭങ്ങൾക്ക് അനുമതി
സംസ്ഥാനത്തെ കൂടുതൽ സംരംഭക സൗഹ്യദമാകുന്നതിനായി രൂപം നൽകിയ കെസ്വിഫ്റ്റ് (കേരള സിംഗിൾ വിൻഡോ ഇന്റർഫെയ്‌സ് ഫോർ ഫാസ്റ്റ് ആൻഡ് ട്രാൻസ്പരന്റ് ക്ലിയറൻസസ്) എന്ന ഏകജാലക സംവിധാനം വഴി 2547 സൂക്ഷ്മ, ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് സർക്കാർ അംഗീകാര പത്രം നൽകി