തിരഞ്ഞെടുത്ത ചില ചിത്രങ്ങൾ പ്രദർശിപ്പിക്കണം എന്നൊരാലോചന വന്നതായി കേട്ടിരുന്നു. എന്നാല്‍ ചിലയാളുകളുടെ വാശിയുടെ ഭാഗമായി അത്തരമൊരു പ്രദര്‍ശനം നടത്താന്‍ ഫെസ്റ്റിവല്‍ കമ്മറ്റിക്ക് സാധിച്ചില്ല. ഏതു സാംസ്കാരിക തമ്പുരാക്കൻമാർ തഴഞ്ഞാലും കേരള ജനതയുടെ മനസ്സിൽ ഇത്രയേറെ സ്വാധീനം ചെലുത്തിയ ഒരു കലാകാരൻ മണിയേ പോലെ ആരുമില്ലെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു.