നിയമങ്ങളും സൗന്ദര്യവും: ഒരു വിറ്റ്ഗന്‍സ്റ്റൈനിയൻ ചിന്ത - മുഹമ്മദലി പി. പി
ഒരാളുടെ കുപ്പായം തയ്ക്കാനുള്ള അളവുകൾ പോലെയല്ല ആ കുപ്പായത്തിനു ഭംഗിയുണ്ടാക്കാൻ ഒരു തയ്യൽക്കാരൻ കുറിച്ചിടുന്ന അളവുകൾ. ആദ്യത്തേത് ശരീരത്തിൻറെ മാനങ്ങളാൽ നിർണ്ണീതമാകുമ്പോൾ രണ്ടാമത്തേത് ഭംഗിയുടെ അളവുകളെന്ന നിലയിൽ ആദ്യത്തേതിൽ നിന്നും വ്യത്യസ്തമാകുന്നു.