ക്ഷേത്രഭരണം ഹൈക്കോടതി സർക്കാരിന് കൈമാറിയ ഉത്തരവിനെതിരെ തിരുവിതാംകൂർ രാജകുടുംബം നൽകിയ അപ്പീലിലാണ് ഇന്ന് സുപ്രിംകോടതി വിധി പറയുക. ഒൻപത് വർഷത്തിലേറെ നീണ്ടുനിന്ന വ്യവഹാരത്തിനൊടുവിലാണ് ശ്രീ പത്മനാഭസ്വാമി ക്ഷേത്രക്കേസിൽ വിധി പറയാൻ സുപ്രിംകോടതി തീരുമാനിച്ചത്.