രാം ചരൺ, ജൂനിയർ എൻടിആർ, അജയ് ദേവ്ഗൺ, ആലിയ ബട്ട് തുടങ്ങിയവർ ഒന്നിക്കുന്ന ചിത്രമാണ് ആർആർആർ. അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. ചരിത്രവും ഫിക്ഷനും കൂട്ടിചേർത്താണ് ചിത്രം ഒരുക്കുന്നത്. രുധിരം, രൗദ്രം, രണം എന്നാണ് RRR എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്.