അതേസമയം, ജാമ്യ ഇളവ് തേടി സ്വപ്ന സുരേഷ് ഇന്ന് കോടതിയെ സമീപിക്കും. സ്വപ്നയുടെ ഹര്‍ജിയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ കോടതിയാണ് ഉത്തരവ് പുറപ്പെടുവിക്കുക. മുന്‍കൂര്‍ അനുമതിയില്ലാതെ എറണാകുളം ജില്ല വിട്ടുപുറത്ത് പോകരുതെന്നാണ് വ്യവസ്ഥ. എന്നാല്‍ സ്വന്തം വീട് തിരുവനന്തപുരത്താണെന്നും അവിടേക്ക് പോകാന്‍ ജാമ്യ ഇളവ് അനുവദിക്കണമെന്നുമാണ് സ്വപ്ന ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്