സമൂഹത്തില്‍ വിഭജനമുണ്ടാക്കി, മത സ്പര്‍ധ വളര്‍ത്തുന്നു എന്നാരോപിച്ചാണ് ഇവര്‍ക്കെതിരെ എഫ് ഐ ആര്‍ ഇട്ടിരിക്കുന്നത്. തങ്ങളെ ഹോട്ടലിന് വെളിയിലിറങ്ങാന്‍ അനുവദിക്കുന്നില്ലെന്ന് സമൃദ്ധി കെ സകുനിയ ട്വീറ്റ് ചെയ്തു.
അതേസമയം താന്‍ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുകയാണെന്നും ഇതിനുപിന്നിലുള്ള കാര്യങ്ങള്‍ വ്യക്തിപരമാണെന്നും പിജൂഷ് കാന്തി ബിശ്വാസ് പറഞ്ഞു. തങ്ങള്‍ക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ ശക്തി തെളിയിച്ച് മൂന്നാം മുന്നണിയുടെ രൂപീകരണത്തില്‍ നേതൃപരമായ പങ്കുവഹിക്കാനാണ് മമതാ ബാനര്‍ജി ആഗ്രഹിക്കുന്നത്.
ഇതിന് മുന്‍പും നിരവധി തവണ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. മഹാഭാരത കാലത്ത് ഇന്റര്‍നെറ്റും സാറ്റലൈറ്റ് ടെലിവിഷനും നിലവിലുണ്ടായിരുന്നുവെന്ന് 2018 ല്‍ ബിപ്ലബ് ദേബ് പറഞ്ഞിരുന്നു.