പശ്ചിമേഷ്യയില്‍ രാഷ്ട്രീയ അനിശ്ചിതത്വം സൃഷ്ടിക്കുന്നതിലും ഇറാഖില്‍ അധിനിവേശം നടത്തി സദ്ദാം ഹുസൈനെ അധികാര ഭ്രഷ്ടനാക്കുന്നതിലും നിര്‍ണ്ണായക പങ്കുവഹിച്ച പ്രതിരോധ സെക്രട്ടറിയാണ് ഡോണള്‍ഡ് റംസ്ഫെല്ഡ്. താലിബാന് ഭീകരവാദത്തിന്റെ മറവില്‍ അഫ്ഗാനിസ്ഥാനില്‍ പ്രസിഡന്റ് നജീബുള്ളയെ അട്ടിമറിക്കുന്നതിലും പിന്നീട് അഫ്ഗാന് അധിനിവേശത്തിലും അമേരിക്കന്‍ ഭരണകൂടത്തിന് ബുദ്ധി ഉപദേശിച്ച യുദ്ധതന്ത്രജ്ഞന്‍ എന്ന നിലയിലാണ് അന്തരാഷ്ട്ര നയതന്ത്ര വിശകലന വിദഗ്ദര്‍ റംസ്ഫെല്ഡിനെ വിലയിരുത്തുന്നത്.