ആറ് സ്വർണ മെഡലുകൾ അജിത്ത് സ്വന്തമാക്കിയിരുന്നു. 850 -ലധികം മത്സരാര്‍ത്ഥികളാണ് റൈഫിൾ ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയത്. റൈഫിള്‍ ചാമ്പ്യന്‍ഷിപ്പില്‍ താരം പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. വര്‍ഷങ്ങളായി താരം ഷൂട്ടിങ് പരിശീലിക്കുന്നുണ്ട്. ഇതിനുപുറമേ ഫോട്ടോഗ്രഫി, റേസിങ് തുടങ്ങിയവയിലൊക്കെ അദ്ദേഹം കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്.
അജിത്തിന്‍റെ പുതിയ ചിത്രം സംവീധാനം ചെയ്യുന്നത് എച്ച്. വിനോദാണ്. അടുത്തിടെ പുറത്തിറങ്ങിയ അജിത്ത് ചിത്രം വലിമൈയും സംവിധാനം ചെയ്തതും ഇദ്ദേഹമാണ്. വലിമൈ നിര്‍മ്മിച്ച ബോളിവുഡ് നിര്‍മ്മാതാവ് ബോണി കപൂറാണ് പുതിയ ചിത്രവും നിര്‍മ്മിക്കുന്നത്. ഇവര്‍ ഒരുമിച്ചുള്ള മൂന്നാമത്തെ ചിത്രമാണ് തല 61.