റാന്നിയിലെ ദളിത് വിവേചനം; കര്‍ശന നടപടി സ്വീകരിക്കും- മന്ത്രി വീണാ ജോര്‍ജ്ജ്
കഴിഞ്ഞ ദിവസമാണ് പത്തനംതിട്ടയിലെ ജാതിവിവേചനത്തിന്റെ വാർത്ത പുറത്തുവന്നത്. പഞ്ചായത്തുകിണറില്‍ നിന്ന് വെളളമെടുക്കാനും ഇഷ്ടദാനമായി ലഭിച്ച ഭൂമിയില്‍ വീട് വയ്ക്കാനുമൊന്നും പരിസരവാസികള്‍ സമ്മതിക്കുന്നില്ലെന്നാണ് പട്ടികജാതി കുടുംബങ്ങളുടെ പരാതി.