സഹതടവുകാരന്‍റെ കാലില്‍ ചൂടുവെള്ളം ഒഴിച്ചു; ചന്ദ്രബോസ് വധക്കേസ് പ്രതി നിഷാമിനെതിരെ വീണ്ടും കേസ്
കോടതിയിലാണ് നസീര്‍ പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജൂണിലാണ് പരാതിക്ക് ആസ്പദമായ സംഭവം നടക്കുന്നത്. ഇപ്പോഴാണ് നസീര്‍ പരാതി ഉന്നയിക്കുന്നത്. അതിനാല്‍ കേസിന് പിന്നില്‍ ദുരുഹതയുണ്ടെന്നാണ് പൊലീസ് ആരോപിക്കുന്നത്.