ചീറ്റകള്‍ക്ക് ആഹാരമായി പുള്ളിമാനുകളെ കൊണ്ടുപോകരുതെന്ന് ആവശ്യപ്പെട്ട് രാജസ്ഥാനിലെ ബിഷ്‌ണോയി സമൂഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. മരുഭൂമിയിലുള്ള പുള്ളിമാനുകള്‍ വംശനാശത്തിന്റെ വക്കിലാണെന്നും വിവേചനരഹിതമായ തീരുമാനം പുനഃപരിശോധിക്കണമെന്നും കത്തില്‍ അഭ്യർത്ഥിച്ചിരുന്നു.
നബീബിയയില്‍നിന്ന് എത്തിച്ച എട്ട് ചീറ്റപ്പുലികളെ മധ്യപ്രദേശിലെ കുനോ ദേശീയോധ്യാനത്തിലാണ് പ്രധാനമന്ത്രി തുറന്നുവിട്ടത്. ഏഴുപതിറ്റാണ്ടിനുശേഷമാണ് രാജ്യത്ത് ചീറ്റപ്പുലികളെത്തിയത്
ലോകത്തില്‍ ആദ്യമായിട്ടാണ് ഒരു ഭൂഖണ്ഡത്തില്‍ മറ്റൊരു ഭൂഖണ്ഡത്തിലേക്ക് ചീറ്റയെ മാറ്റുന്നത്. ഇതിനുള്ള എല്ലാ സാഹചര്യവും, ആവാസവ്യവസ്ഥയും ഇന്ത്യയിലുണ്ടെന്ന് വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥനായ യാദ്വേന്ദ്രദേവ് ജഹ്ല വ്യകതമാക്കി.ചീറ്റകള്‍ക്ക് ഇരകളെ പിടികൂടുവാന്‍ 112 കിലോമീറ്റര്‍ വേഗതയിലൂടെ ഓടുവാന്‍ സാധിക്കും.