മാർച്ച് 31-ന് നടന്ന രാജ്യസഭ തെരഞ്ഞെടുപ്പിലേക്ക് എ.എ.പി നോമിനേറ്റ് ചെയ്ത ഹർഭജൻ സിംഗ് ഉൾപ്പടെയുള്ള അഞ്ച് പേരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പഞ്ചാബ് മുഖ്യമന്ത്രിയായി ഭഗവന്ത് മന്‍ അധികാരമേറ്റെടുത്തതിന് പിന്നാലെ ജലന്ധറില്‍ കായിക സര്‍വകലാശാല സ്ഥാപിക്കുമെന്നും അതിന്‍റെ ഉത്തരവാദിത്വം ഹര്‍ഭജന് നല്‍കുമെന്നും ആം ആദ്മി നേതാക്കള്‍ അറിയിച്ചിരുന്നു.