ഈ പദ്ധതി വഴി പ്രതിവര്‍ഷം 50,000 രൂപയാണ് ഓരോ കുട്ടിക്കും ലഭിക്കുകയെന്ന് സൊമാറ്റോ പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നു. കൂടാതെ 10 വര്‍ഷമായി സൊമാറ്റയുടെ ഭാഗമായ ജീവനക്കാരുടെ മക്കള്‍ക്ക് ഒരു ലക്ഷം രൂപ വരെ നല്‍കുമെന്നും ദീപീന്ദർ ഗോയൽ അറിയിച്ചു.
ഈ കാറുകള്‍ സമ്മാനമായി നല്‍കുന്നത് കമ്പനിയുടെ വിജയത്തിന്‍റെ ആദ്യ പടിയെന്നോണമാണ്. മികച്ച സംഭാവനകള്‍ നല്‍കുന്ന ജീവനക്കാര്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കമ്പനി ആഗ്രഹിക്കുന്നുണ്ട്. കമ്പനിയുടെ തുടര്‍ച്ചയായ വളര്‍ച്ച കണക്കിലെടുത്താണ് സമ്മാനം നല്കാന്‍ തീരുമാനിച്ചതെന്ന് മുരളി വിവേകാനന്ദന്‍ പറഞ്ഞു.