കഴിഞ്ഞയാഴ്ച പനമറ്റത്ത് വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന ഗൃഹനാഥന് കുറുക്കന്റെ കടിയേറ്റിരുന്നു. പനമറ്റം വാരാപ്പള്ളില്‍ വിഎ വിജയനാണ് കടിയേറ്റത്. സമാനമായി കഴിഞ്ഞ ഡിസംബറില്‍ റാന്നി അങ്ങാടി പഞ്ചായത്തിലെ ചെട്ടിമുക്ക്, പുള്ളോലി, ബണ്ടുപാലം, ചിറക്കല്‍പടി തുടങ്ങിയടങ്ങളില്‍ പത്തോളം പേര്‍ക്ക് കുറുക്കന്റെ കടിയേറ്റിരുന്നു.