മുൻപൊക്കെയാണെങ്കിൽ ഒരു യു.പി. സ്കൂൾ കുട്ടിക്ക് ഉപന്യാസത്തിനുള്ള വിഷയമേ ഉണ്ടായിരുന്നുള്ളൂ അത്. എന്നാൽ ഇന്ന്, 74 വർഷങ്ങൾക്കുശേഷം, നമ്മെ നയിക്കുന്നവർക്കുപോലും ഉത്തരം നൽകാൻ കഴിയാത്ത ഒരു ചോദ്യമായി അത് കനത്ത് തിടംവെച്ചിരിക്കുന്നു.
അവിടെന്ന് ഗ്വാളിയോറിലെ ആയുധക്കച്ചച്ചവടക്കാരനായ ജഗദീഷ് പ്രസാദ് ഗോയലിൻ്റെ കയ്യിലെത്തി. ഗാന്ധിയെ വധിക്കാൻ ആയുധവും ആൾസഹായവും തേടി ഗ്വാളിയോറിലെത്തിയ സവർക്കർ ശിഷ്യൻ നാഥുറാം വിനായക് ഗോഡ്സെ 500 രൂപക്കാണ് ഇത് വാങ്ങിയത്. രഹസ്യമായ ഇടപാടിന് ഗംഗാധർ ദണ്ഡവാതെ, ഡോ.ദത്താത്രേയ പാർച്ചുറെ, ഗംഗാധർ ജാദോവ് സൂര്യദേവ് ശർമ്മ തുടങ്ങി നിരവധിപേർ അദ്ദേഹത്തെ സഹായിച്ചു.
നിരപരാധികളായ മനുഷ്യരാണ് ഇരകളാകുന്നത്. മനുഷ്യൻ്റെ ഏറ്റവും വലിയ കരുത്ത് എല്ലാ വൈജാത്യങ്ങൾക്കും അതീതമായ മാനവികതയിൽ അധിഷ്ഠിതമായ സ്നേഹമാണെന്ന് കരുതിയ, ലോകം ആദരിക്കുന്ന മഹാത്‌മാഗാന്ധിയുടെ ചരമ ദിനത്തിൽ വർഗീയവാദികൾ ആഹ്ലാദം പങ്കു വയ്ക്കുന്ന കാഴ്ചകൾ വരെ നമുക്ക് കാണേണ്ടി വരുന്നു എന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
ചരിത്രം തിരുത്തിയെഴുതാനാണ് ബിജെപി ശ്രമിക്കുന്നത്. സവര്‍ക്കര്‍ പോലെയുള്ളവരുടെ പുസ്തകങ്ങള്‍ പഠിക്കുന്നതില്‍ തെറ്റുണ്ടെന്ന് പറയുന്നില്ല. പക്ഷെ അവര്‍ മുന്‍പോട്ട് വെക്കുന്ന ആശയങ്ങള്‍ മനസിലാക്കിവേണം അത്തരം എഴുത്തുകളെ പ്രോത്സാഹിപ്പിക്കുവാന്‍. ഗാന്ധിജി ആവശ്യപ്പെട്ടിട്ടാണ് സവര്‍ക്കര്‍ മാപ്പ് ചോദിച്ചതെന്ന പ്രസ്താവന തെറ്റാണ്. മാപ്പപേക്ഷയിൽ പിന്തുണ വേണമെന്ന് ആവശ്യപ്പെട്ട് സവർക്കറുടെ സഹോദരൻ ഗാന്ധിയെ വന്ന് കണ്ടിരുന്നു.