കുട്ടികള്‍ക്ക് നല്‍കുന്ന പൊടി മരുന്നുകള്‍ തിളപ്പിച്ചാറിയ വെള്ളത്തില്‍ മാത്രമേ ലയിപ്പിക്കാന്‍ പാടുള്ളൂ. അതോടൊപ്പം മരുന്നുണ്ടാക്കാന്‍ എടുക്കുന്ന വെള്ളത്തിന്‍റെ അളവിനെക്കുറിച്ച് ഡോക്ടറോട് കൃത്യമായി ചോദിച്ച് മനസിലാക്കുകയും വേണം. ഇൻഹെയ്‌ലറുകളും, നേസൽ സ്‌പ്രേ കളുമൊക്കെ ഉപയോഗിക്കുമ്പോൾ അവയുടെ ഉപയോഗരീതിയും അടങ്ങിയിരിക്കുന്ന മരുന്നിന്‍റെ അളവും കൃത്യമായി മനസ്സിലാക്കണം.
അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍തകരാറിലാവുകയും ശരീരത്തിലുണ്ടാവുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസം നേരിടുകയും ചെയ്യുന്നു. തുടര്‍ന്ന് ശരീരത്തിന്‍റെ പല നിര്‍ണായക പ്രവര്‍ത്തനങ്ങളും തകരാറിലായേക്കാം. ഇത്തരം ഒരവസ്ഥയാണ് സൂര്യാഘാതം.