മുഖ്യമന്ത്രിയായിരിക്കെ ഹേമന്ത് സോറൻ സ്വന്തം നിലയ്ക്ക് ഖനി അനുമതി നേടിയെടുത്തുവെന്നതാണ് ബിജെപിയുടെ പരാതി. ജനപ്രാതിനിധ്യ നിയമത്തിലെ 9 എയുടെ ലംഘനമാണ് നടന്നതെന്നും അതിനാല്‍ ഹേമന്ത് സോറന്‍റെ നിയമസഭാംഗത്വം റദ്ദാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു.
കൃഷിയില്‍ നിന്നും മികച്ച വരുമാനം ലഭിച്ചതിനെ തുടര്‍ന്നാണ് ട്രാക്ടര്‍ വാങ്ങിയതെന്നും പഞ്ചായത്തിന്‍റെ നടപടി അംഗീകരിക്കാന്‍ സാധിക്കില്ലെന്നും മഞ്ജു ഒറാന്‍ പറഞ്ഞു. സംസ്കൃതത്തില്‍ ഡിഗ്രി കഴിഞ്ഞ താന്‍ മറ്റൊരു ജോലിക്ക് ശ്രമിക്കാതിരുന്നത് കൃഷിയോട് അതീവതാത്പര്യകൊണ്ടാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു