എസ് എഫ് ഐ പ്രവർത്തകർ ഗുണ്ടകളെപ്പോലെയാണ് ലോ കോളേജിൽ പെരുമാറിയത്. സി പി എമ്മിന്റെ വിദ്യാർത്ഥി സംഘടനയെ ഇതുപോലെ ക്യാംപസുകളിൽ അഴിഞ്ഞാടാൻ അനുവദിക്കരുതെന്നും മുഖ്യമന്ത്രി നിയമസഭയിൽ വന്ന് പ്രതികൂട്ടിൽ നിൽക്കുന്നതിനുപകരം അവരെ ഉപദേശിക്കണമെന്നും വി ഡി സതീശൻ പറഞ്ഞു.