മദ്രസ അധ്യാപകര്‍ക്ക് ശമ്പളം നൽകുന്നത് സർക്കാരല്ല, പ്രചാരണങ്ങള്‍ വ്യാജം: മുഖ്യമന്ത്രി
പൊതുഖജനാവില്‍ നിന്നാണ് മദ്രസ അധ്യാപകർക്ക് ശമ്പളവും അലവന്‍സും നല്‍കുന്നതെന്ന പ്രചരണം വ്യാജമാണ്. സമൂഹ മാധ്യമങ്ങള്‍ വഴി യഥാര്‍ത്ഥ വസ്തുത പൊതുജനങ്ങളെ ബോധ്യപ്പെടുത്തും. ഇതിനായി കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ശ്രമം തുടങ്ങിയിട്ടുണ്ട്.