പ്രശ്നം സമാധാനത്തില്‍ പറഞ്ഞ് പരിഹരിച്ചില്ലെങ്കില്‍ ഇടത് മുന്നണിയില്‍ നിന്ന് പുറത്ത് പോകേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം സിപിഎം നേതാക്കള്‍ അറിയിച്ചിരുന്നു. അതിനാല്‍ ഇരുപക്ഷത്തിനിടയിലും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇതിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം മന്ത്രി അഹമദ് ദേവര്‍കോവിലുമായി അബ്ധുള്‍ വഹാബ് ചര്‍ച്ച നടത്തിയിരുന്നു. അതേസമയം വഹാബ് വിഭാഗത്തോട് ഐഎന്‍എല്‍ എന്ന പേര് ഉപയോഗിക്കരുതെന്ന് കോഴിക്കോട് പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതി ഉത്തരവിട്ടു.