വെള്ളിയാഴ്ച രാവിലെ കോളേജിലേക്കെന്ന വ്യാജേന സെലീന വരും. ഉണ്ണികൃഷ്ണന്‍റെ ചുവന്ന മാരുതി കാറിൽ കയറും. നേരെ എറണാകുളത്തേക്ക്. സാക്ഷികളുമായി സുരേഷും കൂട്ടരും കാത്തുനിൽപ്പുണ്ടാവും. സാധിച്ചാൽ അന്നു തന്നെ വിവാഹം രജിസ്റ്റർ ചെയ്യുന്നു. ബാക്കി കാര്യമൊക്കെ പിന്നെ.