റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ വിതരണം ചെയ്യുന്ന സ്പുട്‌നിക് വാക്‌സിന് 995 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ നിര്‍മിക്കുന്ന സ്പുട്‌നിക്കിന് വില കുറവായിരിക്കും. സര്‍ക്കാരിനും സര്‍ക്കാരിതര സ്ഥാപനങ്ങള്‍ക്കും ഒരേ വിലയില്‍ തന്നെയായിരിക്കും വാക്‌സിന്‍ വിതരണം ചെയ്യുക എന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്