സംഭവം വിവാദമായതോടെ സുധാകരന്‍ പ്രസ്താവന പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇതോടെ വിവാദങ്ങള്‍ അവസാനിച്ചുവെന്നാണ് കോണ്‍ഗ്രസിന്‍റെ ഭാഷ്യം. ഒരു വിഷയവും ഇല്ലാത്തത് കൊണ്ടാണ് സിപിഎം അനാവശ്യവിവാദമുണ്ടാക്കുന്നതെന്നും സുധാകരന്‍റെ പ്രസ്താവന അടഞ്ഞ അധ്യായമാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു
മർദ്ദിതരുടെ വിമോചനത്തിനും മനുഷ്യരാശിയുടെ പുരോഗതിക്കും വേണ്ടി മർദ്ദകവാഴ്ചക്കെതിരെ നിലകൊണ്ടവരെന്ന നിലയിൽ കമ്യൂണിസ്റ്റുകാർ എന്നും എവിടെയും അധികാരശക്തികളാലും വലതുപക്ഷ രാഷ്ട്രീയക്കാരാലും അധിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. ഭാഷയിലെ ക്ഷുദ്രവികാരമുണർത്തുന്ന വാക്കുകളാലും