ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.എസ്.പി ടിക്കറ്റില്‍ മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കാനൊരുങ്ങിയ തനിക്ക്, അതേ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായിരുന്ന ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍ പണം നല്‍കി സ്ഥാനാര്‍ഥിത്വം പിന്‍വലിപ്പിച്ചു എന്നാണ് കഴിഞ്ഞ ദിവസം കെ. സുന്ദര മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്.