അതേസമയം, സുരേഷിന്‍റെ മരണകാരണം ഹൃദയാഘാതം മൂലമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ശരീരത്തില്‍ മര്‍ദനത്തിന്‍റെയോ മുറിവുകളുടെയോ പാടുകള്‍ ഇല്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മരണകാരണം അല്ലെങ്കിലും പൊലീസ് കസ്റ്റഡിയില്‍ വെച്ച് സുരേഷിനെ പോലീസ് മര്‍ദ്ദിച്ചിരുന്നോയെന്ന് അന്വേഷണം നടത്തുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു.