Town Planning വകുപ്പിൽ Assistant Town Planner ആയിട്ടാണ് State സർവീസിൽ പ്രവേശിച്ചതെങ്കിലും അതിനു മുമ്പും ശേഷവും വൈവിധ്യങ്ങളായ മേഖലകളിൽ ജനസേവനത്തിന് അവസരം ലഭിച്ചുവെന്നത് ജീവിതത്തിൽ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നു. കോഴിക്കോട് CWRDM ൽ നിന്നും റിസേർച് രംഗത്ത് കിട്ടിയ ആവേശം ഗോവയിലെ National Institute of Oceanography യിൽ Scientist പോസ്റ്റിൽ എത്തിച്ചു. ഇനി ശാസ്ത്രലോകത്തുതന്നെ എന്ന് ഏതാണ്ട് ഉറപ്പിച്ച സമയത്താണ് അപ്രതീക്ഷിതമായി ടൌൺ പ്ലാനിംഗ് വകുപ്പിലേക്ക് PSC appointment കിട്ടിയത്.