ഭൂരഹിതർക്കും ഭവനരഹിതർക്കും ഭൂമിയും വീടും നല്കുമെന്ന ചന്ദ്രശേഖര റാവു സർക്കാരിന്റെ വാഗ്ദാന ലംഘനത്തിനെതിരെയാണ് സിപിഐ യുടെ നേതൃത്വത്തിൽ സമരം ആരംഭിച്ചത്. ഇതിന്‍റെ ഭാഗമായി വാറങ്കലിലെ മട്ടേവാഡയിൽ നിമ്മയ്യ കുളത്തിന് സമീപം സർക്കാർ ഭൂമി പിടിച്ചെടുത്ത് കുടിലുകൾ കെട്ടിയാണ് പ്രതിഷേധക്കാര്‍ സമരം ആരംഭിച്ചത്.