മാസങ്ങൾ നീണ്ട ആസൂത്രണത്തിനു ശേഷമാണ് ഡ്രോൺ ഉപയോഗിച്ച്, ലോകത്തിലെ തന്നെ പ്രധാന ഭീകരന്മാരിൽ ഒരാളെന്നു വിലയിരുത്തപ്പെടുന്ന സവാഹിരിയെ യുഎസ് വധിച്ചത്. അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗമായ സിഐഎയുടെ വ്യക്തമായ ആസൂത്രണം ഇതിനു പിന്നിലുണ്ടായിരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.