പല മതങ്ങളും പെണ്‍കുട്ടികളെയും സ്ത്രീകളെയും വ്യക്തികളായി അംഗീകരിക്കുന്നില്ല. ഒരു പെൺകുട്ടി സ്റ്റേജിൽ കയറി അവളുടെ അർഹതയ്ക്കുള്ള അംഗീകാരം കൈപ്പറ്റിയാൽ തകർന്നു പോകുന്നത്ര ദുർബലമാണ് സ്വന്തം വിശ്വാസമെങ്കിൽ അതങ്ങ് തകരട്ടെ എന്നു തന്നെ കരുതേണ്ടി വരും - ദീപ നിശാന്ത് ഫേസ്ബുക്കില്‍ കുറിച്ചു.
മുന്നേ നടക്കുന്നവര്‍ക്ക് ഏറ് കൊളളുമെങ്കിലും ക്രമേണ വഴി ക്ലിയറാവും. നമുക്കുപിന്നില്‍ വരുന്നവര്‍ക്ക് അപ്പോള്‍ സുഗമമായി നടക്കാനാവും. 2022-ല്‍ എത്തിയിട്ടില്ലാത്ത പണ്ഡിതരത്‌നങ്ങള്‍ കട്ടപ്പുറത്തിരിക്കുന്ന കാലം വേഗം വരട്ടെ
ഏകാധിപത്യ സ്വഭാവമാണ് കോണ്‍ഗ്രസില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത്. പാര്‍ട്ടിക്കുള്ളില്‍ വൈരാഗ്യ ബുദ്ധിയോടെ ഒരു കൂട്ടര്‍ പ്രവര്‍ത്തിക്കുകയാണെന്നും അവര്‍ പാര്‍ട്ടി പ്രവര്‍ത്തകരെ വെട്ടി നിരത്തുകയാണെന്നും മീഡിയ വണ്ണിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ കെ വി തോമസ് പറഞ്ഞു.
വർഷങ്ങൾക്കിപ്പുറം ഒരു മാതൃദിനത്തിൽ എഴുതുന്ന കുറിപ്പിൽ സ്നേഹത്തിന്റെ മധുരവും കണ്ണീരുപ്പുമുണ്ട്. അമ്മ നാലാം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂ. പക്ഷെ മക്കൾ പഠിക്കണമെന്നും സമൂഹത്തിന് ഉപകാരം ഉള്ളവർ ആയിരിക്കണം എന്നും അമ്മ എപ്പോഴും പറയാറുണ്ടായിരുന്നു. ചെറുപ്പത്തിൽ എല്ലാത്തിനും അമ്മയുടെ സമ്മതം വേണമായിരുന്നു.
ഞാനും എൻ്റെ സഹപ്രവർത്തകരും സ്വന്തം അമ്മമാരുടെ കണ്ണുകളിലെ ഭയം കണ്ട് പിൻമാറിയാൽ നൂറുകണക്കിന് അമ്മമാരുടെ കണ്ണീർ വീഴ്ത്താൻ മറുവശത്ത് സിപിഎം കൊലയാളി സംഘം കാത്തിരിപ്പുണ്ടെന്ന് എൻ്റെ അമ്മയ്ക്ക് എന്നേക്കാൾ നന്നായി അറിയാമായിരുന്നു.
അല്ലയോ മോദിജീ അടുക്കള പൂട്ടേണ്ടിവരുമോ എന്ന ആശങ്ക മാത്രമല്ല, ഭാവി ജീവിതം തന്നെ ഒരു ചോദ്യചിഹ്നമായി മുന്നില്‍നില്‍ക്കുന്ന ലക്ഷക്കണക്കിന് പെണ്‍കുട്ടികളുടെ പ്രതിനിധിയായി ചോദിക്കുകയാണ്. ഈ അനിയന്ത്രിതമായ വിലക്കയറ്റത്തിന് കടിഞ്ഞാണിടാന്‍ അങ്ങേയ്ക്ക് കഴിയില്ലേ? -
അല്ലെങ്കിൽ അവിടങ്ങളിലെ കോൺഗ്രസുകാർ സമർത്ഥമായി ആ രീതിയിൽ കാര്യങ്ങൾ എത്തിച്ചിരുന്നു. അപ്രഖ്യാപിത വിലക്ക് വരെ അവർക്ക് നേരേ ഏർപ്പെടുത്തിയിരുന്നു. ഇത്തരം എതിർപ്പ് മറികടന്നും ഇടതുപക്ഷത്തിനൊപ്പം നിലയുപ്പിച്ച ആയിരക്കണക്കിനായ സഖാക്കൾ അക്കാലത്ത് പോലുമുണ്ടായിട്ടുണ്ട്.
A.M.M.A.യിൽ നിന്ന് ഞാൻ രാജി ഫെയ്സ് ബുക്കിൽ മാത്രമല്ല പ്രഖ്യാപിച്ചത്. പ്രസിണ്ടണ്ടിനും ജനറൽ സെക്രട്ടറിക്കും പേർസണൽ നമ്പറിലേക്ക് രാജി അയച്ചു കൊടുത്തു. A.M.M.A ക്ക് മെയിൽ ചെയ്യുകയും ചെയ്യതു. ഈ രണ്ടുപേരും എന്നെ വിളിച്ചിട്ടില്ല. പക്ഷെ ഈ രാജി വാർത്ത അറിഞ്ഞനിമിഷം ആദ്യം എന്നെ വിളിച്ചത് സുരേഷേട്ടനാണ്. ഇദ്ദേഹത്തിന്റെ
മനുഷ്യപക്ഷം ചേര്‍ന്നുള്ള വികസന കാഴ്ചപ്പാടുകള്‍ മുന്നോട്ടുവയ്ക്കുന്ന ഇടതുപക്ഷത്തോടൊപ്പം ജോ ജോസഫിനെ പോലൊരു ഡോക്ടര്‍ നിയമസഭയിലെത്തുന്നത് മനുഷ്യപക്ഷ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 100 ന്റെ പകിട്ട് നല്‍കും. തനിക്ക് മുന്നിലിരിക്കുന്നവരോട് ഹൃദയംകൊണ്ടാണ് ജോ ജോസഫ് എന്നും സംസാരിച്ചിട്ടുള്ളത് - കെ കെ ശൈലജ ഫേസ്ബുക്കില്‍ കുറിച്ചു
പി.ടി.കണ്ട വികസന സ്വപ്നങ്ങൾക്ക് തുടർച്ചയേകാൻ കോൺഗ്രസ് പ്രസ്ഥാനം എന്നെ ചുമതലപ്പെടുത്തിയിരിക്കുന്നത് അറിഞ്ഞിരിക്കുമല്ലോ. തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി ജനവിധി തേടുമ്പോൾ പി.ടി.ക്കായി ഒരു വോട്ട് തന്നെയാണ് ഞാൻ അഭ്യർത്ഥിക്കുന്നത്. പി.ടി. കണ്ണിലെ കൃഷ്ണമണി പോലെ ഹൃദയത്തിൽ ചേർത്തുവച്ചിരുന്ന
സി.പി.എം വാളുകൾ വെട്ടിക്കീറിയ അച്ഛന്റെ തുന്നിച്ചേർത്ത മുഖത്തേക്ക് നോക്കാനാവാതെ കാലിൽ പിടിച്ച് കരയുന്ന ടി.പിയുടെ പ്രിയപ്പെട്ട മകന്റെ ചിത്രം ഇപ്പോഴും ഓർമയിൽ നിന്ന് പോയിട്ടില്ല
നിര്‍മ്മാതാവ് വിജയ് ബാബുവിനെതിരെ ലൈംഗകാതിക്രമ പരാതി ഉയര്‍ന്നിട്ടും എ എം എം എയെന്ന താര സംഘടന നടപടി സ്വീകരിക്കാത്തതില്‍ പ്രതികരിച്ച് നടന്‍ ഹരീഷ് പേരടി. സ്ത്രി വിരുദ്ധമായ നിലപാടുകൾ തുടരുന്ന എ എം എം എയിലെ പ്രാഥമിക അംഗത്വം ഒഴിവാക്കി തരണമെന്നാണ് ഹരീഷ് പേരടി ആവശ്യപ്പെട്ടിരിക്കുന്നത്.