യുപിയിലും മധ്യപ്രദേശിലുമുള്ള പല സ്കൂളുകളിലെയും കൊച്ചുകുട്ടികളെ അണിനിരത്തി സമാന പ്രതിജ്ഞ നടത്തുന്നതിൻ്റെ വീഡിയോകളും വൈറലായ വാർത്തകളും വായിക്കുകയുണ്ടായി. ഗുജറാത്തിലെ പ്രസംഗമത്സരം 11-13 വയസ്സുകാർക്കായിരുന്നു എന്നോർക്കണം. സംഘാടകർ രണ്ട് സർക്കാർ വകുപ്പുകളും! Catch them young എന്ന ഫാസിസ്റ്റ് കുടില കൗശലം ഇങ്ങനെയാണ് പ്രവർത്തിക്കുന്നത്. ആ പ്രായത്തിൽ തന്നെ അവരിൽ വിദ്വേഷത്തിൻ്റെ വിഷം കുത്തിവയ്ക്കുകയും ഹിംസയുടെ മൂർത്തികളെ മാതൃകകളായി അവരോധിക്കുകയും ചെയ്യുന്നു.
കൊടുവള്ളി വെണ്ണക്കാട് പാറക്കടവില്‍ സ്വദേശിയാണ് അറുപതുകാരനായ മമ്മിക്ക. അവസരം ലഭിച്ചാല്‍ ഇനിയും മോഡലിംഗ് ചെയ്യുമെന്ന് മമ്മിക്ക പറയുന്നു. വീഡിയോയിലെ മമ്മിക്കയുടെ ആറ്റിറ്റൂഡ് ഒരു രക്ഷയുമില്ലെന്നാണ് പലരും പറയുന്നത്. വീഡിയോയില്‍ ആദ്യം തന്റെ പതിവ് മുണ്ടിലും
നമ്മുടെ നാട്ടില്‍ ആഘോഷങ്ങളുടെ മറപിടിച്ച് സാമൂഹ്യ വിരുദ്ധര്‍ക്ക് ഏത് ആഭാസ പ്രവര്‍ത്തനവും നടത്താമെന്ന നിലവന്നിരിക്കുകയാണ് പ്രത്യേകിച്ച് വിവാഹാഘോഷവുമായി ബന്ധപ്പെട്ട്. സംസ്‌കാര സമ്പന്നമായ ഒരു ജനതയ്ക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത സംഭവങ്ങളാണ് അരങ്ങേറുന്നത്
യുവാവ് മരിച്ച സംഭവത്തിലും വിഡി സതീശന്‍ വിമര്‍ശനമുന്നയിച്ചു. ബോംബ് നിര്‍മാണവും ആക്രമണവും കണ്ണൂരിന് പുതുതല്ല. സി.പി.എമ്മിന് അതില്‍ എക്കാലത്തും പങ്കുണ്ടായിരുന്നു. വേണമെങ്കില്‍ പോലീസ് സ്റ്റേഷനില്‍ വച്ചും ബോംബുണ്ടാക്കുമെന്ന് പറഞ്ഞ നേതാക്കളുടെ നാടാണ് കണ്ണൂര്‍. പോലീസിനെ നിയന്ത്രിക്കുന്നത് പാര്‍ട്ടി കേന്ദ്രങ്ങളാണ്. പഴയകാല സെല്‍ ഭരണത്തിന്റെ രീതിയിലാണ് കര്യങ്ങള്‍ പോകുന്നതെന്നും വി ഡി സതീശന്‍ ആരോപിച്ചു.
ഒരു നാടിന് മുഴുവൻ നന്മ ചെയ്തവൻ. നാട്ടാർക്കെല്ലാം പ്രിയപ്പെട്ടവൻ. അതിലധികം എന്ത് പറഞ്ഞാണ് ഷുഹൈബിനെ വിശേഷിപ്പിക്കുക. സ്വന്തം വൃക്ക പോലും മറ്റൊരാൾക്ക് ദാനം ചെയ്യാനിരുന്ന അവന്റെ വലിയ മനസിനെയോർത്ത് ഓരോ കോൺഗ്രസുകാരനും ഇന്നും അഭിമാനിക്കുന്നു.
കേരളത്തിനെതിരെ ദുഷ്പ്രചരണം നടത്തുക എന്നത് അവരുടെ പ്രധാന അജണ്ടകളിലൊന്നാണെന്നും അതിൻ്റെ തികട്ടലാണ് കേരളത്തെക്കുറിച്ചുള്ള പരാമർശത്തിലൂടെ പുറത്തു വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പി.എസ്.സിയെ കുറിച്ച് ഒന്നും പറയുന്നില്ല. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ പോലും ഇരുനൂറ്റി അന്‍പതോളം ഒ.എ തസ്തികകളും നൂറോളം ടൈപ്പിസ്റ്റ് തസ്തികകളും ഉള്‍പ്പെടെ വെട്ടിക്കുറച്ചിരിക്കുകയാണ്. ഭരണസിരാ കേന്ദ്രത്തിലെ അവസ്ഥ ഇതാണെങ്കില്‍ മറ്റ് വകുപ്പുകളിലേത് ഇതിലും പരിതാപകരമായിരിക്കും. എല്ലാ വകുപ്പുകളിലും പിന്‍വാതിലിലൂടെയുള്ള കരാര്‍ നിയമനങ്ങള്‍ മാത്രമാണ് നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
ബ്രാഹ്മണരുടെ കാല്‍ കഴുകി ഊട്ടുന്ന ആചാരത്തിനെതിരെ വിമര്‍ശനവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. പ്രാകൃതമായ ആചാരങ്ങളെ പുനരാനയിക്കുന്നവർ സമൂഹത്തെ ഛിദ്രവാസനകളിലേക്ക് നയിക്കാൻ കച്ചകെട്ടിയിറങ്ങിയവരാണെന്നു പറയാതെ വയ്യ. ഹിന്ദുമതത്തിനുള്ളിൽത്തന്നെ സ്വാമി വിവേകാനന്ദൻതൊട്ട് ചട്ടമ്പിസ്വാമികളും നാരായണഗുരുവും വരെയുള്ള യോഗിവര്യർ എത്തിച്ച വെളിച്ചവും മാറ്റവും കണ്ടില്ലെന്നു നടിക്കലാണിത്.
ഇന്ത്യയെ പാകിസ്ഥാനെ പോലൊരു മതരാഷ്ട്രമാക്കി അധ:പതിപ്പിക്കാൻ സംഘപരിവാർ ശക്തികൾ ശ്രമിക്കുകയാണ്. കർണാടകയിലെ " ഹിജാബ് " വിഷയത്തിലെ സംഘർഷം രാജ്യത്തിനൊന്നടങ്കം അപമാനമാണ്. വസ്ത്രധാരണത്തിൽ ആശയക്കുഴപ്പമുണ്ടാക്കി മതവിദ്വേഷം പടർത്താൻ ആർഎസ്എസ് ശ്രമിക്കുകയാണ്. സ്കൂൾ യൂണിഫോമിനൊപ്പം
രണ്ട് ദിവസത്തോളം മലയിടുക്കിൽ കുടുങ്ങി കിടന്നിട്ടും മനോധൈര്യം കൈവിടാതിരുന്ന ബാബുവിന് ബിഗ് സല്യൂട്ട്. ചുട്ട് പൊള്ളിയ പകലിനേയും തണുത്തുറഞ്ഞ രാത്രികളേയും ഭക്ഷണവും വെള്ളവുമില്ലാതെ ബാബു അതിജീവിച്ചത് മനോധൈര്യത്തിന്റെ മാത്രം ബലത്തിലാണ്.
പൗരന് മൗലികാവകാശം ഉണ്ടെന്നും സ്റ്റേറ്റിന്റെ അധികാരം അതിനു വിധേയമായി മാത്രമേ സാധിക്കൂ എന്നുമുള്ള concept ഉണ്ടായത് 1950 ജനുവരി 26 നു ശേഷമാണ്. ഭരണഘടനയാണ് ഈ രാജ്യം ഏത് തരം രാജ്യമാണെന്നു ആദ്യമായി ഡിഫൈൻ ചെയ്യുന്നത്. Pre-constitution കാലത്തെ ഏത് text നും ഈ concept പോലും അന്യമാണ്.
മീഡിയ വണ്ണിൻറെ ജമാഅത്തെ ഇസ്ലാമി ബന്ധമാണ് അവരെ ദേശവിരുദ്ധരെന്ന് വിളിക്കാൻ കാരണമെങ്കിൽ, ജമാഅത്തെ ഇസ്ലാമി ഒരു നിരോധിത സംഘടനയല്ല എന്നത് സർക്കാരിനെ ഓർമിപ്പിക്കുന്നു- എം എ ബേബി