LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നിര്‍ഭയ കേസ്: ഒടുവില്‍ വധശിക്ഷ നടപ്പിലായി

ഡല്‍ഹി: നിര്‍ഭയ കേസ്സിലെ നാലു പ്രതികളെയും തൂക്കിലേറ്റി.ഇന്ന് പുലര്‍ച്ചെ 5.30 -ന് തീഹാര്‍ ജയിലിലാണ് പ്രതികളായ  പവന്‍ കുമാര്‍ ഗുപ്ത (25),  മുകേഷ് കുമാര്‍ സിംഗ് (32), വിനയ്കുമാര്‍ ശര്‍മ (26) , അക്ഷയ് താക്കൂര്‍ (31) എന്നീ  4 പ്രതികളെ വധശിക്ഷക്ക് വിധേയരാക്കിയത്. വധശിക്ഷ ഇളവു ചെയ്തു തരണമെന്നാവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ദയാഹര്‍ജികള്‍ രാഷ്ട്രപതിയും തള്ളിയ സാഹചര്യത്തിലാണ് ഇവരെ തൂക്കിലേറ്റിയത്.

വധശിക്ഷ ഇളവു ചെയ്തു കിട്ടാന്‍ പ്രതികള്‍ നടത്തിയ എല്ലാ നിയമപരമായ പഴുതുകളും ഇന്നലത്തെ ഹൈകോടതി വിധിയോടെ പരിസമാപ്തിയിലെത്തിയിരുന്നു. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് പ്രതികളില്‍ ഒരാളുടെകൂടി ദയാഹര്‍ജി പരിഗണിക്കാനുണ്ടെന്നു കാണിച്ചു മൂന്നു പ്രതികള്‍ ഒരുമിച്ചു നല്‍കിയ ഹര്‍ജിയും , കുറ്റകൃത്യം നടക്കുമ്പോള്‍ താന്‍ ഡല്‍ഹിയില്‍ ഉണ്ടായിരുന്നില്ലെന്ന് കാണിച്ചു പ്രതികളിലൊരാളായ മുകേഷ് സിംഗ് നല്‍കിയ ഹര്‍ജിയും യഥാക്രമം ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയതിന് പിന്നാലെയാണ് ഇന്നു പുലര്‍ച്ചെ പ്രതികളെ നാലുപേരെയും ഒരുമിച്ച് തൂക്കിലേറ്റിയത്.

വധശിക്ഷ ഉറപ്പായതോടെ ഇന്നലെ രാത്രി മുതല്‍ തീഹാര്‍ ജയിലിനു മുന്‍പില്‍ വന്‍ ജനാവലി എത്തിച്ചേര്‍ന്നിരുന്നു. പ്രതികളുടെ ബന്ധുക്കള്‍ക്ക് ജയിലിനകത്ത് പ്രവേശനം അനുവദിച്ചിരുന്നു. വധശിക്ഷ നടപ്പിലായതിനെ തുടര്‍ന്ന് പുറത്തുനിന്നവര്‍ മധുര വിതരണം നടത്തി.

കുറ്റകൃത്യം നടന്ന് ഏഴു വര്‍ഷവും മൂന്നു മാസവും കഴിഞ്ഞാണ് ശിക്ഷ നടപ്പിലാവുന്നത്. 2012-ഡിസംബര്‍ 16- നാണ് ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ വെച്ച് ഫിസിയോ തെറാപ്പി വിദ്യാര്‍ഥിനിയായ 23- കാരി  ബസ്‌ ഡ്രൈവറടക്കം ആരുപേരാല്‍ ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ടത്. ക്രൂരമായ ശാരീരിക പീഡനത്തിനിരയായ പെണ്‍കുട്ടി ഏഴാം ദിവസം ആശുപത്രിയിലാണ് മരണപ്പെട്ടത്.    

കേസിലെ ഒന്നാം പ്രതി രാം സിംഗ് ശിക്ഷാ വേളയില്‍ തീഹാര്‍ ജയിലില്‍ തൂങ്ങി മരിച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതി മൂന്നു വര്‍ഷത്തെ ജുവനയില്‍ ശിക്ഷ പൂര്‍ത്തിയാക്കി ജയില്‍ മോചിതനായിരുന്നു. 2013 സെപ്റ്റംബര്‍ 13 - നാണ് ശേഷിച്ച നാലു പ്രതികള്‍ കുറ്റക്കാരാണെന്നു കണ്ടു കോടതി വധശിക്ഷ വിധിച്ചത്. തുടര്‍ന്ന് ആറു  വര്‍ഷത്തിലധികമായി നിയമവഴിയില്‍ രക്ഷപ്പെടാന്‍ പ്രതികള്‍ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ന് വധശിക്ഷ നടപ്പായത്.

  

Contact the author

national desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More