LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇടിമിന്നലേറ്റ് 68 മരണം

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇടിമിന്നലേറ്റ് 68 പേര്‍ മരിച്ചു. ഉത്തര്‍പ്രദേശില്‍ 41 പേരും, രാജസ്ഥാനിൽ 20 പേരും മധ്യപ്രദേശിൽ 7 പേരുമാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു. 

വാച്ച് ടവറില്‍ സെല്‍ഫി എടുക്കുന്നതിനിടെയാണ് മിന്നലേറ്റാണ് 20 പേര്‍ മരിച്ചത്. കനത്ത മഴയെ അവഗണിച്ച് ജയ്പൂരിലെ അമേര്‍ കൊട്ടാരത്തിലെ വാച്ച് ടവറില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടയിടെയാണ് അപകടമുണ്ടായത്. വലിയ ആള്‍ക്കൂട്ടമാണ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നത്. മരിച്ചവരില്‍ 11 പേര്‍ കുട്ടികളാണ്. ഇടിമിന്നലിനെ തുടര്‍ന്ന് വാച്ച് ടവറില്‍ നിന്നും കാട്ടിനുള്ളിലേക്ക് വീണവരെ കണ്ടെത്താനായുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. എത്രപേര്‍ താഴേക്ക് ചാടിയിട്ടുണ്ടെന്ന് വ്യക്തമല്ല.

മരിച്ചവരുടെ കുടുംബത്തിന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹലോത്ത്‌ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ മാത്രം 14 പേര്‍ മരിച്ചു. കാന്‍പൂര്‍, ഫത്തേപ്പൂര്‍ എന്നിവിടങ്ങളില്‍ 5, കൗഷംബിയില്‍ 4, ഫിറോസാബാദ് 3 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

Contact the author

Web Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More