LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സങ്കടങ്ങള്‍ മറച്ചുവച്ച് പുഞ്ചിരിക്കാന്‍ ശ്രമിക്കുന്നയാളാണ് ഞാന്‍; വിവാദങ്ങള്‍ക്കു മറുപടിയുമായി ഷാഹിദാ കമാല്‍

തിരുവനന്തപുരം: വിവാദ ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരണവുമായി വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍. ' ഫേസ്ബുക്ക് പോസ്റ്റ് വിവാദമാക്കേണ്ട കാര്യമില്ലെന്ന് ഷാഹിദാ കമാല്‍ പറഞ്ഞു. ദുഖങ്ങള്‍ മറച്ചുവച്ച് സന്തോഷിക്കാന്‍ ശ്രമിക്കുന്നയാളായതുകൊണ്ടാണ് ചിരിക്കുന്ന ഫോട്ടോ ഫേസ്ബുക്കിലിട്ടതെന്നും അവര്‍ വ്യക്തമാക്കി.

'ഇടുക്കി വണ്ടിപ്പെരിയാറിലേക്കുളള യാത്രയില്‍' എന്ന തലക്കെട്ടോടുകൂടി ചിരിച്ചുകൊണ്ട് കാറിലിരിക്കുന്ന ചിത്രമാണ് ഷാഹിദാ കമാല്‍ പങ്കുവെച്ചത്. വനിതാ കമ്മീഷന്‍ അംഗത്തിന്റെ പോസ്റ്റിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. അതേസമയം, വണ്ടിപ്പെരിയാറില്‍ കൊല്ലപ്പെട്ട ആറുവയസുകാരിയുടെ വീട് ഷാഹിദാ കമാല്‍ സന്ദര്‍ശിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്നും. മുഖ്യമന്ത്രി കുട്ടിയുടെ കുടുംബവുമായി സംസാരിച്ച് നീതി ഉറപ്പാക്കുമെന്ന് വാക്കുകൊടുത്തിട്ടുണ്ടെന്നും ഷാഹിദാ കമാല്‍ പറഞ്ഞു. ഇതുവരെയുളള പൊലീസ് അന്വേഷണത്തില്‍ തൃപ്തരാണെന്ന് കുടുംബം അറിയിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk