LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

യുപിയിലെ മന്ത്രിമാര്‍ അവിഹിത ബന്ധത്തിലുണ്ടായ കുട്ടികളുടെ കണക്ക് വെളിപ്പെടുത്തണമെന്ന് സല്‍മാന്‍ ഖുര്‍ഷിദ്

ഡല്‍ഹി: ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ജനസംഖ്യാനിയന്ത്രണ ബില്ലിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. ഇത്തരത്തിലുളള ബില്ല് കൊണ്ടുവരുന്നതിനുമുന്‍പ് ഉത്തര്‍പ്രദേശ് മന്ത്രിസഭയിലെ മന്ത്രിമാര്‍ക്ക് നിയമപരമായും അവിഹിതത്തിലുമായി എത്ര മക്കളുണ്ടെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. ' ആദ്യം അവര്‍ തങ്ങളുടെ കുട്ടികളില്‍ എത്രപേര്‍ നിയമപരമായ ബന്ധത്തിലുളളതാണെന്ന് വ്യക്തമാക്കണം. എത്രപേര്‍ അവിഹിതത്തിലുണ്ടായെന്നും തുറന്നുപറയണം. രാഷ്ട്രീയ പ്രവര്‍ത്തകരെല്ലാവരും കുട്ടികളുടെ എണ്ണം വെളിപ്പെടുത്തണം. എനിക്ക് എത്ര കുട്ടികളുണ്ടെന്ന് ഞാനും പറയാം. എന്നിട്ട് അത് ചര്‍ച്ച ചെയ്യാം' സല്‍മാന്‍ ഖുര്‍ഷിദ്.

'ബിജെപിയുടെ വിവാദ ബില്ലിനെതിരെ സമാജ് വാദി പാര്‍ട്ടിയും രംഗത്തെത്തിയിരുന്നു. ബിജെപി ഇത്തരമൊരു ബില്ല് കൊണ്ടുവന്നിരിക്കുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്. അവര്‍ക്ക് തെരഞ്ഞെടുപ്പില്‍ വിജയിക്കണമെന്നുമാത്രമാണ് ആഗ്രഹം. ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് അവിടെ യാതൊരു പ്രാധാന്യവുമില്ല' സമാജ് വാദി പാര്‍ട്ടി എംപി ഷഖ്ഫിക്കര്‍ റഹ്മാന്‍ ബര്‍ക്ക് പറഞ്ഞു. ജനസംഖ്യാനിയന്ത്രണമാണ് ആവശ്യമെങ്കില്‍ അവര്‍ വിവാഹം നിരോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗി ആദിത്യനാഥിനും നരേന്ദ്രമോദിക്കും മോഹന്‍ ഭാഗവതിനുമൊന്നും മക്കളില്ല അതുകൊണ്ട് ഇന്ത്യയിലാര്‍ക്കും പ്രത്യുല്‍പ്പാദനത്തിന് അനുവാദമില്ല.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസമാണ് ജനസംഖ്യാനിയന്ത്രണ ബില്ലിന്റെ കരട് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പുറത്തുവിട്ടത്. രണ്ട് കുട്ടികളില്‍ കൂടുതലുളളവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങളും ജോലിയും നിഷേധിക്കുന്നതാണ് ബില്‍. രണ്ടില്‍ കൂടുതല്‍ കുട്ടികളുളളവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും സാധിക്കില്ല.


Contact the author

National Desk