LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊവിഡ്‌ പ്രതിരോധം പാളി; വ്യാപാരികളുടെ ആവശ്യം ന്യായമെന്ന് പ്രതിപക്ഷ നേതാവ്

കൊച്ചി: സംസ്ഥാനത്ത് കൊവിഡ്‌ പ്രതിരോധം പാളിപോയെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍. ലോക്ക്ഡൌണില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തുന്നതിലും, ടെസ്റ്റ്‌ പോസറ്റിവിറ്റി നിരക്ക് നിശ്ചയിക്കുന്നതിലും സര്‍ക്കാരിന് തെറ്റ് പറ്റിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. രോഗലക്ഷണം മാത്രമുള്ളവരെ പരിശോധിക്കുകയും, ടിപി ആര്‍ നിരക്ക് കൂട്ടി നിലനിർത്തുകയാണ്. കടകള്‍ തുറക്കുന്ന കാര്യത്തില്‍ അവ്യക്തത തുടരുന്ന സാഹചര്യത്തിലാണ് ഇന്നലെ വ്യാപാരികളുടെ പ്രതിക്ഷേധമുണ്ടായതെന്നും വി. ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. 

തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ സംസ്ഥാനത്ത് വ്യാപക തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിന്‍റെ പ്രധാന കാരണം ആഴ്ച്ചയില്‍ ഒരിക്കല്‍ മാത്രം കടകള്‍ക്ക് തുറക്കാന്‍ അനുവാദം നല്‍കുന്നത് കൊണ്ടാണ്. ഇത്തരം തീരുമാനം കൊണ്ട് തിരക്കുകള്‍ കുറയുകയല്ല, കൂടുകയാണ് ചെയ്യുന്നത്. സാധാരണ ജനങ്ങള്‍ ദുരിതത്തിലാണ്, ലോണെടുത്തവർ തിരിച്ചടക്കാനാകാതെ ബുദ്ധിമുട്ടുന്നു. ഈ സാഹചര്യത്തില്‍ വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കാന്‍ സർക്കാർ മുന്‍കയ്യെടുക്കണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം സംസ്ഥാനത്ത് ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. കടകളുടെ പ്രവര്‍ത്തന സമയം കൂട്ടി. ബാങ്കുകൾക്ക് എല്ലാം ദിവസവും പ്രവര്‍ത്തിക്കാം. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ ഇടപാടുകള്‍ക്ക് അനുമതിയുണ്ട്. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നു നടന്ന അവലോകന യോഗത്തിലാണ് തീരുമാനം.


Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More