LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജീവിതത്തിലും ഹീറോയാകണം: കാര്‍ നികുതിയടയ്ക്കാത്തതിന് നടന്‍ വിജയ്ക്ക് 1 ലക്ഷം രൂപ പിഴ

ചെന്നൈ: നടന്‍ വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴ വിധിച്ച് മദ്രാസ്‌ ഹൈക്കോടതി. ഒരു ലക്ഷം രൂപ പിഴ രണ്ടാഴ്ച്ചയ്ക്കുളളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലടക്കണമെന്ന് കോടതി പറഞ്ഞു. ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്ത ആഡംബരക്കാറിന് പ്രവേശന നികുതി ചുമത്തിയതിനെതിരെ നടന്‍ കോടതിയെ സമീപിച്ചിരുന്നു. റോള്‍സ് റോയ്‌സ് കാറിന് പ്രവേശന നികുതി ചുമത്തിയത് ചോദ്യം ചെയ്ത് വിജയ് സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തളളി.  ജസ്റ്റിസ് എസ്. എം. സുബ്രമണ്യന്‍ അധ്യക്ഷനായ ബെഞ്ച് നടനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. 

കോടികള്‍ വിലമതിക്കുന്ന റോള്‍സ് റോയ്‌സ് കാറിന് പ്രത്യേക നികുതിയിളവ് നല്‍കണമെന്നാവശ്യപ്പെട്ടാണ് വിജയ് കോടതിയെ സമീപിച്ചത്. സിനിമയിലെ സൂപ്പര്‍ ഹീറോ ജീവിതത്തില്‍ വെറും റീല്‍ ഹീറോയായി മാറരുതെന്നും നികുതി അടച്ച് കൃത്യമായി ആരാധകര്‍ക്ക് മാതൃകയാവണമെന്നും ജസ്റ്റിസ് എസ്. എം സുബ്രമണ്യന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വിജയ് അഭിനയിക്കുന്ന ചിത്രങ്ങളെല്ലാം അഴിമതിക്കെതിരെയുളളതാണ്. അത്തരം വേഷങ്ങളിലൂടെയാണ് അദ്ദേഹത്തിന് ആരാധകരുണ്ടായതും. അദ്ദേഹം നികുതി വെട്ടിപ്പ് നടത്തുന്നത് അംഗീകരിക്കാനാവില്ല. തന്റെ ചിത്രങ്ങള്‍ കാണാനായി ടിക്കറ്റെടുക്കുന്ന ആരാധകരെ വിജയ്ക്ക് ഓര്‍ക്കാമായിരുന്നു. അവര്‍ ടിക്കറ്റെടുത്ത് സിനിമ കാണുന്നതുകൊണ്ടാണ് വിജയ്ക്ക് ആഢംബര കാര്‍ വാങ്ങാനായത്. സാധാരണക്കാര്‍ നികുതി അടച്ച് നിയമം പാലിച്ച് ജീവിക്കുമ്പോള്‍ സമൂഹത്തില്‍ അറിയപ്പെടുന്നവര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത് തെറ്റായ സന്ദേശം നല്‍കുന്നുവെന്നും ജസ്റ്റിസ് സുബ്രമണ്യന്‍ കൂട്ടിച്ചേര്‍ത്തു. 

Contact the author

Web Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More