LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മുഖ്യമന്ത്രി മാന്യമായി പെരുമാറണം - കെ. സുധാകരന്‍

തിരുവനന്തപുരം: യുഡിഎഫ് നീതി അര്‍ഹിക്കുന്ന കച്ചവടക്കാര്‍ക്കൊപ്പമെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍. ജീവിക്കാന്‍ കഷ്ടപ്പെടുന്നവരോട് മുഖ്യമന്ത്രിക്ക് മാന്യമായി പെരുമാറാന്‍ ശ്രമിച്ചൂടെയെന്നും അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസ്‌  സമരം ചെയ്യുന്ന വ്യാപാരികള്‍ക്കൊപ്പമാണ്. വ്യാപാരികളുടെ പ്രശ്നങ്ങള്‍ മനസിലാക്കി, അവരോട് തുറന്ന സമീപനമാണ് സ്വീകരിക്കേണ്ടത്. കച്ചവടക്കാരുടെ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ സാധിക്കുന്നില്ലെങ്കിലും അവരെ അപമാനിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണം. ഭയപ്പെടുത്തി ഭരിക്കാമെന്ന് ആരും കരുതേണ്ടതില്ലെന്നും സുധാകരന്‍ പറഞ്ഞു.

ലോക്ക്ഡൗണിന്റെ പേരില്‍ കടകള്‍ തുടര്‍ച്ചയായി അടച്ചിടുന്നതിനെതിരെ മിഠായിത്തെരുവില്‍ കഴിഞ്ഞ ദിവസം വ്യാപാരികള്‍  പ്രതിഷേധിച്ചിരുന്നു. വ്യാപാരികളും പൊലീസും തമ്മില്‍ ഉന്തും തളളുമുണ്ടായി. എല്ലാ കടകളും ദിവസവും തുറക്കാന്‍ അനുമതി ലഭിക്കണമെന്നാണ് വ്യാപരികളുടെ ആവശ്യം. നിലവില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് തുറക്കാന്‍ അനുമതിയുളളത്. വ്യാഴാഴ്ച മുതല്‍ മുഴുവന്‍ കടകളും തുറക്കുമെന്ന വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ആഹ്വാനം ചെയ്തിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

'എനിക്ക് വ്യാപാരികളോട്  ഒന്നേ പറയാനുള്ളൂ. അവരുടെ വികാരം മനസിലാക്കുന്നു. അതോടൊപ്പം നിൽക്കാനും പ്രയാസമില്ല. എന്നാൽ മറ്റൊരു രീതിയിൽ തുടങ്ങിയാൽ അതിനെ സാധാരണ ഗതിയിൽ നേരിടുന്ന പോലെ തന്നെ നേരിടും. അതു മനസിലാക്കി കളിച്ചാൽ മതി അത്രയേ പറയാനുള്ളൂ' എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More