പശ്ചിമ ബംഗാളിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി രോഹൻ മിത്ര രാജിവെച്ചു. സംസ്ഥാന പ്രസിഡന്റ് അധിർ രഞ്ജൻ ചൗധരിമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് രാജിവെച്ചത്. രാജി കത്തിൽ ചൗധരിക്കെതിരെ രൂക്ഷമായ വിമർശനമാണ് രോഹൻ മിത്ര ഉന്നയിച്ചിരിക്കുന്നത്. ചൗധരിയുടെ തന്നോടുള്ള മനോഭാവം ദയനീയമാണെന്ന് രാജിക്കത്തിൽ രോഹൻ സൂചിപ്പിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മുഖസ്തുതിക്കാർ ചൗധരിയെ മാത്രമല്ല പാർട്ടിയെയും തകർക്കുമെന്ന് രോഹൻ മിത്ര വ്യക്തമാക്കി. ചൗധരിയുടെ അഹങ്കാരത്തിന്റെ ഫലമായണ് പിസിസി അധ്യക്ഷസ്ഥാനത്ത് നിന്നും മാറ്റിയത്. അതിന്റെ ഉത്തരവാദിത്തം തന്റെ തലയിൽ കെട്ടിവെക്കാനാണ് ചൗധരി ശ്രമിക്കുന്നത്. ക്യാമ്പയിന്‍ കമ്മിറ്റി ലിസ്റ്റിൽ നിന്ന് ചൗധരിയാണ് തന്റെ പേര് ഒഴിവാക്കിയത്. തെരഞ്ഞെടുപ്പിൽ ബെഹ്‌റാംപൂരിലെ തോൽവിക്ക് ഉത്തരവാദി ചൗധരിയാണ്. പാർട്ടിയുടെ നേതൃസ്ഥാനത്ത് അനർഹരെയാണ് ചൗധരി നിയമിച്ചത്. നിലവിലെ തൃണമൂൽ കോൺഗ്രസിനോടും ബംഗാൾ മുഖ്യമന്ത്രിയോടും ചൗധരിയുടെ നിലപാട് കാപട്യമാണ്. ഐഎസ്എഫുമായുള്ള സഖ്യത്തിന് പിന്നിൽ ചൗധരിയാണ്. ബ്രിഗേഡ് റാലിയിൽ കോൺഗ്രസ് അപമാനിക്കപ്പെട്ടിട്ടും ചൗധരി പ്രതികരിച്ചില്ല. ഈ സംഖ്യവുമായി ചൗധരി ഇപ്പോഴും മുന്നോട്ട് പോവുകയാണ്. തന്നോടുള്ള ചൗധരിയുടെ പ്രതികാര സ്വഭാവം വ്യക്തമായിരുന്നു, എന്നിട്ടും താൻ വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ചു. സംസ്ഥാനത്ത് കോൺഗ്രസിന്റെ പതനം പൂർണമാണ്. സമീപ ഭാവിയിലൊന്നും തിരിച്ചുവരവ് സാധ്യമല്ലെന്നും അധീർ രഞ്ജൻ ചൗധരിക്ക് അയച്ച കത്തിൽ പറഞ്ഞു.