LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഡിഫന്‍സ് കമ്മിറ്റി യോഗത്തില്‍ നിന്ന് രാഹുല്‍ ഗാന്ധി ഇറങ്ങിപോയി

ഡല്‍ഹി: ഡിഫന്‍സ് കമ്മിറ്റി യോഗത്തില്‍ നിന്ന് രാഹുല്‍ ഗാന്ധി ഇറങ്ങിപോയി. ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നത്തെക്കുറിച്ച് സംസാരിക്കാന്‍ അനുവാദം ലഭിക്കാത്തതിനെ തുടര്‍ന്നാണ്‌ യോഗത്തില്‍ നിന്ന് രാഹുല്‍ ഗാന്ധി ഇറങ്ങി പോയത്. ചര്‍ച്ചയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് എംപിമാരും യോഗം ബഹിഷ്കരിച്ചു. 

ബുധനാഴ്ച നടന്ന യോഗത്തില്‍ ചൈന അതിര്‍ത്തിയില്‍ സൃഷ്ടിക്കുന്ന സംഘര്‍ഷകളെ കുറിച്ചും, ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളിനെ സംബന്ധിച്ചും സംസാരിക്കാന്‍ അനുവദിക്കണമെന്ന് കോണ്‍ഗ്രസ്‌ ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യം അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് പറഞ്ഞ് കമ്മിറ്റി ചെയർപേഴ്‌സൺ ജുവൽ ഓറം ചര്‍ച്ച അവസാനിപ്പിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ്‌ നേതാക്കളും യോഗത്തില്‍ നിന്ന് ഇറങ്ങി പോയത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വരാനിരിക്കുന്ന വര്‍ഷകാല പാര്‍ലമെന്‍റ് സമ്മേളനത്തില്‍  ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കാന്‍ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന നയരൂപീകരണ കമ്മിറ്റിയില്‍ തീരുമാനമായിട്ടുണ്ട്. ഇതിനായി രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പാര്‍ട്ടി ചുമതലപ്പെടുത്തിയിട്ടുണ്ട്.

Contact the author

Web Desk